ഇന്ന് സഖാവ് ഇ കെ നായനാർ ദിനം

nayanaar

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെയും മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു നായനാര്‍. ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു ഇ കെ നായനാർ. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി( മൂന്ന് തവണയായി 4010 ദിവസം).

തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളില്‍ പത്താംക്ളാസിലായിരുന്ന ഘട്ടത്തിലാണ് പഠനം ഉപേക്ഷിച്ച് പൂര്‍ണസമയപ്രവര്‍ത്തകനായി പൊതുരംഗത്തുവരുന്നത്. മദ്യവര്‍ജനപ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം കര്‍ഷകപ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകനായി. പാപ്പിനിശേരിയിലെ ആറോണ്‍മില്‍ സമരത്തിന് നേതൃത്വം നല്‍കി തൊഴിലാളിപ്രസ്ഥാനത്തിലും സജീവമായി. ഈ സമരത്തിനിടയില്‍ ക്രൂരമായ മര്‍ദനമേറ്റു എന്നുമാത്രമല്ല, അറസ്റ്റ് ചെയ്യപ്പെട്ട് ആറുമാസം ജയിലില്‍ കഴിയേണ്ടിയും വന്നു. 1940 സെപ്തംബര്‍ 15ന് നടന്ന സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി ജനങ്ങളും പൊലീസും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. മൊറാഴയില്‍ രണ്ടു മര്‍ദകവീരരായ പൊലീസുകാര്‍ ഈ ഘട്ടത്തില്‍ കൊല്ലപ്പെട്ടു. തലശേരിയില്‍ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷിത്വം വരിക്കുന്നത് ഈ സമരത്തിലാണ്. ഈ സമരത്തെതുടര്‍ന്ന് നായനാര്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു. ആറുവര്‍ഷത്തോളം ഒളിവിലിരുന്നാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്. ഈ ഘട്ടത്തില്‍ കാസര്‍കോട്ടും തെക്കന്‍ കര്‍ണാടകത്തിലും ഒളിവില്‍ കഴിഞ്ഞ് കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്തു.

സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹജാഥക്ക് കല്യാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് പതിമൂന്നു വയസ്സായിരുന്നു പ്രായം. പിന്നീട് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തുടങ്ങി. യൂത്ത് ലീഗിൽ അംഗമായി. ഉത്തരവാദഭരണം ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ പങ്കുകൊണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിച്ചേർന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം ദേശാഭിമാനിയിൽ ജോലിക്കു ചേർന്നു. വടക്കേ മലബാറിലെ കർഷകരെ സംഘടിപ്പിച്ചു. 1964 ലെ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ ഒരാളായിരുന്നു നായനാർ. 2004 മെയ് 19 ന് അന്തരിച്ചു.

നായനാരുടെ കൃതികൾ

സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം)
അറേബ്യൻ സ്കെച്ചുകൾ
എന്റെ ചൈന ഡയറി
മാർക്സിസം ഒരു മുഖവുര
അമേരിക്കൻ ഡയറി
വിപ്ലവാചാര്യന്മാർ
സാഹിത്യവും സംസ്കാരവും
ജെയിലിലെ ഓർമ്മകൾ

Categories: Editors' Picks