DCBOOKS
Malayalam News Literature Website

ഏക് ദോ തീന്‍ എന്ന ഗാനം വീണ്ടും വെള്ളിത്തിരയിലേക്ക്

ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത് തകര്‍ത്താടിയ ഐറ്റം നമ്പര്‍ ഗാനം ഏക് ദോ തീന്‍ എന്ന ഗാനം വീണ്ടും വെള്ളിത്തിരയിലേക്ക്. അഹമ്മദ് ഖാന്റെ സംവിധാനം ചെയ്യുന്ന ബാഗി2വിലാണ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഈ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്നത് ജാക്വലിനാണ.

മാധുരി ദീക്ഷിതിനെ പോലെ തനിക്ക് ആ രംഗം മികച്ചതാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അതിനായി താന്‍ നടത്തുന്ന ശ്രമം മാധുരി കാണണമെന്നുള്ള ആഗ്രഹമുണ്ടെന്നും ജാക്വിലിന്‍ പറഞ്ഞു.

1998 ല്‍ പുറത്തിറങ്ങിയ തേസാബിലെ ഗാനം മാറ്റങ്ങളൊന്നും കൂടാെയാണ് പുതിയ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ആദ്യ ഗാനത്തിലെ മനോഹരമായ ചുവടുകള്‍ പുതിയ ചിത്രത്തിലും ചേര്‍ത്തിട്ടുണ്ട്. ബാഗി2 വിന്റെ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയാണ്.

ടൈഗര്‍ ഷറോഫ് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ദിഷാ പടാനനിയാണ് നായിക. 2016 ല്‍ പുറത്തിറങ്ങിയ ബാഗിയുടെ രണ്ടാം ഭാഗമാണ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പുറത്തിറങ്ങുന്നത്. ആദ്യ ഭാഗത്ത് ശ്രദ്ധ കപൂറായിരുന്നു നായിക.

Comments are closed.