DCBOOKS
Malayalam News Literature Website

എഡ്ഗര്‍ അലന്‍ പോയുടെ ലോകോത്തര കഥകള്‍

ലോകസാഹിത്യത്തിന് മികച്ച സംഭാനകള്‍ നല്‍കിയ സാഹിത്യകാരനാണ് എഡ്ഗര്‍ അലന്‍ പോ.അമേരിക്കന്‍ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായ എഡ്ഗര്‍ അലന്‍ പോയുടെ തിരഞ്ഞെടുത്ത 10 കഥകളാണ് ലോകോത്തര കഥകള്‍ എന്ന പേരില്‍ പ്രശസ്ത വിവര്‍ത്തകന്‍ വിനു.എന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഭീതിയും നിഗൂഢതയും നിറഞ്ഞ കഥകള്‍കൊണ്ട് ലോകസാഹിത്യത്തില്‍ വിസ്മയം സൃഷ്ടിച്ച എഡ്ഗര്‍ അലന്‍ പോയുടെ അഷര്‍ തറവാടിന്റെ പതനം, ലിജിയ, കരിമ്പൂച്ച, ഗര്‍ത്തവും ദോലകവും തുടങ്ങിയ ഏറ്റവും പ്രശസ്തമായ കഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍.1845 ഇല്‍ പോ എഴുതിയ ‘ദ് റാവന്‍’ എന്ന കവിത അമേരിക്കന്‍ ശാസ്ത്രലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു.ഇതുതന്നെയാണ് പോയുടെ മികച്ച സാഹിത്യ സൃഷ്ടിയായി കണക്കാക്കപ്പെടുന്നതും.

തിരക്കഥാകൃത്തുകൂടിയായ വിനു.എന്‍ അഗതാക്രിസ്റ്റിയുടെ നോവലുകള്‍, എഡ്ഗര്‍ അലന്‍ പോയുടെ കഥകള്‍ തുടങ്ങി നിരവധി കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 

 

Comments are closed.