ദുല്‍ക്കര്‍ സല്‍മാന്‍ തമിഴ് ബ്രാഹ്മണനാകുന്നു
On 11 Apr, 2013 At 02:23 PM | Categorized As Movies


അയ്യര്‍ ഇന്‍ പാക്കിസ്ഥാനില്‍നിന്ന് ഫഹദ് മാറിയെങ്കിലും മറ്റൊരു അയ്യരാകാന്‍ ഒരുങ്ങുകയാണ് ദില്‍ക്കര്‍ സല്‍മാന്‍. പ്രശസ്ത ഛായാഗ്രഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്യുന്ന പട്ടം പോലെ എന്ന ചിത്രത്തിലാണ് കേരളത്തില്‍ താമസിക്കുന്ന തമിഴ് ബ്രാഹ്മണന്റെ വേഷത്തില്‍ ദുല്‍ക്കര്‍ എത്തുന്നത്. ഒരു പ്രണയകഥയാണ് പട്ടം പോലെ എന്ന് അഴകപ്പന്‍ അറിയിച്ചു.

ഗിരീഷ് കുമാര്‍ തിരക്കഥയൊരുക്കുന്ന പട്ടം പോലെയില്‍ നായികയാവുന്നത് പുതുമുഖം മാളവിക മോഹനനാണ്. പ്രമുഖ ബോളീവുഡ് ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക ഛായാഗ്രഹണം പഠിച്ചതിനു ശേഷം മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

എ ബി സി ഡി എന്ന ചിത്രം പൂര്‍ത്തിയാക്കിയ ദുല്‍ക്കര്‍ ഇപ്പോള്‍ നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അതു കഴിഞ്ഞാലുടന്‍ തഞ്ചാവൂരില്‍ പട്ടം പോലെ ആരംഭിക്കും.

Summary in English:

Dulquar Salman as Iyer in Pattam pole

When Fahad Fazil backed from Iyer in Pakistan, another young hero is making to be a “Iyer”. Dulquar Salman will be seen as Iyer in cinematographer Azhakappan’s film “Pattam pole”. Dulquar will play a Tamil residing in Palakkad. Girish Kumar will write the script for the movie. New comer Malavika Mohan will play the female lead character. Dulquar has already completed the film ABCD and is now busy with Neelakasham, Pachakadal, and Chuvanna Bhumi.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 9 = 15