DCBOOKS
Malayalam News Literature Website

കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ നാടകമാകുന്നു

എഴുത്തുകാരി കെ.ആര്‍. മീരയുടെ പ്രശസ്തമായ ചെറുകഥ ‘ഭഗവാന്റെ മരണ‘ത്തെ ആസ്പദമാക്കി ഒരുക്കിയ നാടകം അവതരണത്തിനായി ഒരുങ്ങുന്നു. കനല്‍ സാംസ്‌കാരിക വേദിയാണ് ‘വീണ്ടും ഭഗവാന്റെ മരണം’ എന്ന പേരില്‍ നാടകം അവതരിപ്പിക്കുന്നത്. ജൂലൈ 13, 14 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് സൂര്യഗണേശം തിയേറ്ററിലാണ് നാടകം അരങ്ങേറുന്നത്.

ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫ.ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് കെ.ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. 2015-ല്‍ ഡി.സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

നടന്‍ മുരളി ഗോപിയാണ് നാടകാവതരണത്തിന്റെ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഹസിം അമരവിളയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. നാടകത്തിനായി ഒരുക്കിയ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്.

Comments are closed.