പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ അന്തരിച്ചു

horour

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ജോര്‍ജ് എ റൊമേറോ(77) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു അദ്ദേഹം. ഹോളിവുഡിലെ അറിയപ്പെടുന്ന ഹൊറർ സിനിമകളുടെ സംവിധായകനാണ് റൊമേറോ

1968ല്‍ ബോക്സ്‌ഓഫീസ് ഹിറ്റ് ചിത്രമായ ഹോളിവുഡ് സോംബി ചിത്രം ‘നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡിന്റെ’ സംവിധായകനും സഹ എഴുത്തുകാരനുമാണ് റൊമേറോ. അടങ്ങാത്ത രക്തക്കൊതിയുമായി കഴിയുന്ന പ്രേതങ്ങളുടെ കഥ പറയുന്ന ‘സോംബി’ തുടര്‍ചിത്രങ്ങളുടെ തുടക്കമായിരുന്നു ലിവിംഗ് ഡെഡ്.

ദെയര്‍ഴ്സ് ഓള്‍വേയ്സ് വാനില(1971), മാര്‍ട്ടിന്‍(1978), ഡോണ്‍ ഓഫ് ദ ഡെഡ്(1978), ക്രീപ് ഷോ (1982) തുടങ്ങിയവയാണ് റൊമേറോയുടെ മറ്റു ചിത്രങ്ങള്‍.

Categories: LATEST NEWS, News