DCBOOKS
Malayalam News Literature Website

ദിലീപ് വീണ്ടും കോടതിയിലേക്ക്

നടന്‍ ദിലീപ് വീണ്ടും കോടതിയിലേക്ക്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

സുപ്രധാനമായ പലമൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ദിലീപ് ആരോപിക്കുന്നു.

കേസിലെ കുറ്റപത്രവും അനുബന്ധരേഖകളും കഴിഞ്ഞയാഴ്ച അങ്കമാലി കോടതി ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട പല രേഖകളും അതിലില്ലെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ് അടക്കമുള്ള രേഖകള്‍ വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

Comments are closed.