മനസു തകർന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു ഈ ദിവസങ്ങളിൽ ഞാൻ’വികാരഭരിതനായി ദിലീപ്

dileepഎനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. എനിക്കും അമ്മയും മകളും സഹോദരിയുമുണ്ട്. കൊച്ചിയിൽ യുവനടി അക്രമത്തിനിരയായ സംഭവത്തിൽ ദിലീപ് വികാരഭരിതനായി പ്രതികരിച്ചു. പ്രേക്ഷകരുടെ മനസിൽ തനിക്കെതിരെ വിഷം നിറയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നത്. മനസു തകർന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു ഈ ദിവസങ്ങളിൽ ഞാൻ. ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് താൻ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലും മാത്രമാണ് തനിക്കു വിശ്വാസമുള്ളതെന്നും ദിലീപ് പറഞ്ഞു.

തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങളെല്ലാം. സംഭവത്തിലെ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളർത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് ദിലീപ് വികാരഭരിതനായി പ്രതികരിച്ചത്.

Categories: LATEST NEWS

Related Articles