DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ ദീപാനിശാന്തും ബിപിന്‍ ചന്ദ്രനും പങ്കെടുക്കുന്നു

ഡി സി ബുക്‌സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ  ഏപ്രിൽ 8ന് എഴുത്തനുഭവങ്ങൾ പങ്കുവെക്കാൻ  ദീപാനിശാന്തും ബിപിന്‍ ചന്ദ്രനും എത്തുന്നു. കൊച്ചി ലുലു മാളിൽ വൈകുന്നേരം 5.30 മുതൽ ഇരുവരും വായനക്കാരുമായി സംവദിക്കുകയും പുസ്തകവിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യും.

ഏപ്രില്‍ 22 വരെ  നടക്കുന്ന റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയറിൽ വായനക്കാർക്കായി രസകരമായ മത്സരങ്ങൾ, വർക്ഷോപ്പുകൾ, ചർച്ചകൾ, റീഡിങ് സെഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

 

Comments are closed.