വധഭീഷണിയെ പുച്ഛിച്ച് തള്ളി ദീപ നിശാന്ത്

deepa

വന്ന് വന്ന് ഇപ്പോ വധഭീഷണീന്ന് കേക്കുമ്പം ചിരിവരണ അവസ്ഥയായി!!! ഇന്നും കിട്ടി നാലെണ്ണം- ഗോരഖ്പൂര്‍ സംഭവത്തെ വിമര്‍ശിച്ചതിന് തനിക്കെതിരെയും കാര്‍ട്ടൂണിസ്റ്റ് നിപിന്‍ നാരായണനെതിരെയും ഉയര്‍ന്ന സംഘപരിവാര്‍ അനുഭാവികളുടെ വധഭീഷണിയെ പുച്ഛിച്ച് തള്ളി എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്തിന്റെ മറുപടിയാണിത്. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കമന്റായാണ് ദീപ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

നിപിന്‍ നാരായണന്‍ ഗോരഖ്പൂര്‍ സംഭവത്തെ വിമര്‍ശിച്ച് വരച്ച ചിത്രം ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന ആരോപണം ഉയര്‍ത്തിയാണ് സംഘപരിപാര്‍ അനുഭാവികള്‍ രംഗത്തെത്തിയത്. നിപിന്റെ വര ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ദീപ നിശാന്തിനെ അധിക്ഷേപിച്ചും സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Categories: HIGHLIGHTS