ഇത് ചരിത്രപരമാണ് ; പല സ്ത്രീകള്‍ക്കും ശബ്ദമുണ്ടാവില്ല ; ആ കുട്ടി കാണിച്ചത് അസാമാന്യ ധൈര്യം – ദീദി ദാമോദരൻ

deediആ പെണ്‍കുട്ടിയുടെ ധീരമായ ചുവടാണ് ഈ വിഷയത്തിലെടുത്തത്. കല്യാണത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ട ദിവസത്തിനു മുമ്പ് പോലും ആ കുട്ടി കാണിച്ചത് അസാമാന്യ ധൈര്യമാണെന്നും ദീദി പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങള്‍ ആ കുട്ടിയുടെ കൂടെ നിന്നത്. അതിനു ഞങ്ങള്‍ എല്ലാവര്‍ക്കും വില കൊടുക്കേണ്ടി വന്നുവെന്നും ദീദി പറഞ്ഞു.

ഇത് ചരിത്രപരമാണ്. പല സ്ത്രീകള്‍ക്കും ശബ്ദമുണ്ടാവില്ല, പലര്‍ക്കും പരാതി പറയാനാവില്ല, എന്തിന് ദേഷ്യപ്പെടാന്‍ പോലുമാവില്ല. പരാതി പറഞ്ഞാലും പ്രതിഷേധിച്ചാലും അതിനു വലിയ വില നല്‍കേണ്ടി വരും. ഞങ്ങള്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപികരിച്ചപ്പോള്‍ മുഖ്യമന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാനല്ലാതെ എന്തിനു കൊള്ളാമെന്നാണ് ആളുകള്‍ പറഞ്ഞതെന്ന് ദീദി ഓര്‍ക്കുന്നു.

ദിലീപിന്റെ അറസ്റ്റ് നടന്നപ്പോല്‍ കേരളത്തില്‍ ഒരു അത്ഭുതം നടന്നുവെന്നാണ് എനിക്ക് തോന്നയതെന്ന് ദീദി പറയുന്നു. ശരാശരി സ്ത്രീ കണ്ടു ശീലിച്ചതല്ല ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. വ്യക്തിപരമായി അറിയാവുന്ന ആള്‍, സിനിമയിലൂടെ ആരാധിക്കുന്ന ആള്‍ അറസ്റ്റിലാവുന്നത് അത്ഭുതത്തോടെയാണു ഞാന്‍ കാണുന്നത്.

Categories: LATEST NEWS

Related Articles