DCBOOKS
Malayalam News Literature Website

മൂര്‍ക്കോത്ത് കുമാരന്റെ ചരമവാര്‍ഷിക ദിനം

കേരളത്തിലെ പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവും ആയിരുന്നു മൂര്‍ക്കോത്ത് കുമാരന്‍. മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂര്‍ക്കോത്ത് കുമാരന്‍ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തില്‍ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്.മൂര്‍ക്കോത്ത് രാമുണ്ണിയുടേയും കുഞ്ഞിച്ചിരുതേയിയുടേയും മകനായി 1874 ഏപ്രില്‍ 16ന് ജനിച്ചു.

പ്രഗല്ഭനായ അധ്യാപകനും സാംസ്‌കാരിക നായകനും സര്‍വ്വോപരി ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായിരുന്നു അദ്ദേഹം. ഗജകേസരി, ദീപം, മിതവാദി, സരസ്വതി, കേരളചിന്താമണി എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. മലബാര്‍ പ്രദേശത്ത് ശ്രീനാരായണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു.എസ്.എന്‍.ഡി.പി. യോഗത്തിന്റെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. എന്നാല്‍ ജഡ്ജ് ആയി നിയമനം കിട്ടിയതിനാല്‍ അധികം കാലം ഈ സ്ഥാനത്ത് അദ്ദേഹത്തിന് തുടരുവാനായില്ല. 1941 ജൂണ്‍ 25-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.