DCBOOKS
Malayalam News Literature Website

ഡി സി സാഹിത്യക്വിസ് മത്സരം പുനരാരംഭിക്കുന്നു

വായനക്കാരുടെ ആവശ്യപ്രകാരം ഡി സി സാഹിത്യക്വിസ് മത്സരം പുനരാരംഭിക്കുന്നു. ഓരോ ആഴ്ചയിലും സമ്മാനങ്ങള്‍. അതും നിങ്ങള്‍ വായിക്കണമെന്നാഗ്രിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍.

ചെയ്യേണ്ടത് ഇത്രമാത്രം… എല്ലാ തിങ്കളാഴ്ചയും ഡി സി ബുക്‌സ് സോഷ്യല്‍ മീഡിയ പേജുകളികളില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ 99461 09449 എന്ന നമ്പരില്‍ ഞങ്ങള്‍ക്ക് വാട്‌സാപ്പ്/മെസ്സജ് ആയോ അയച്ചുതരിക.  ഇതില്‍ നിന്നും നറുക്കിട്ടെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. കാത്തിരിക്കൂ. 2018 ജൂണ്‍ 11 തിങ്കളാഴ്ച മുതല്‍ വീണ്ടും മത്സരം ആരംഭിക്കും.

മത്സര നിബന്ധനകള്‍;

  • ചോദ്യങ്ങള്‍ ഡി സി ബുക്‌സ് സോഷ്യല്‍മീഡിയ പേജുകളില്‍ എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണിക്ക് പോസ്റ്റ് ചെയ്യുന്നതായിരിക്കും.
  • തിങ്കള്‍ മുതല്‍ വെള്ളി വരെ വായനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
  • മത്സരത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധി ഇല്ല.
  • ഉത്തരത്തിനോടൊപ്പം താഴെ പറയുന്ന വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തണം.

1. പേര്
2. സ്ഥലം
3. ഫോണ്‍ നമ്പര്‍
4. ഇ മെയില്‍ ഐഡി
5. ഡി സിയുടെ റീഡേഴ്‌സ് ഫോറത്തില്‍ അംഗമാണോ? എങ്കില്‍ ഏത്?

  • 99461 09449 എന്ന നമ്പരില്‍ Whatsapp/ SMS വഴി അയക്കുന്ന ഉത്തരം മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളു. വിജയികളെ എല്ലാ തിങ്കളാഴ്ചയും പ്രഖ്യാപിക്കും.
  • വിദേശത്ത് നിന്നും മത്സരത്തില്‍ പങ്കെടുത്ത് വിജയികളാവുന്നവര്‍ക്ക് സമ്മാനം നാട്ടിലെ വിലാസത്തില്‍ അയച്ചുകൊടുക്കുന്നതാണ്.

Comments are closed.