ഡി സി റീഡേഴ്‌സ് ഫോറത്തില്‍ ‘അടിയാറ് ടീച്ചറും മറ്റ് അസാധാരാണ ജീവിതങ്ങളും’ ചര്‍ച്ചയ്‌ക്കെത്തുന്നു

pusthakacharcha1പുസ്തകവായനയെ ഗൗരവമായി കാണുന്നവര്‍ക്കായി തുടക്കമിട്ട ഡി സി റീഡേഴ്‌സ് ഫോറം പ്രതിമാസ പുസ്തകചര്‍ച്ചാവേദിയില്‍ ഫെബ്രുവരി മാസം താഹമടായിയുടെ ഏറ്റവും പുതിയ പുസ്തകം അടിയാറ് ടീച്ചറും മറ്റ് അസാധാരാണ ജീവിതങ്ങളും ചര്‍ച്ചചെയ്യുന്നു. 27ന് വൈകിട്ട് 5.30 ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തിലാണ് പുസ്തക ചര്‍ച്ച. ഗ്രന്ഥകര്‍ത്താവ് ഉള്‍പ്പെടെയുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്നത്.

ജാതിപ്പേരില്‍ ടീച്ചര്‍ ജോലി രാജിവെയ്‌ക്കേണ്ടിവന്ന സുലോചന ടീച്ചര്‍, എല്ലാവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയന്‍, അടിയന്തരാവസ്ഥയില്‍ എരിഞ്ഞുതീര്‍ന്ന രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തുടങ്ങി തീക്ഷണമായ ജീവിത വിധികളേറ്റുവാങ്ങേണ്ടിവന്ന കുറെ പച്ച മനുഷ്യരുടെ പുസ്തകമാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരാണ ജീവിതങ്ങളും.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 9946109628