DCBOOKS
Malayalam News Literature Website

തെയ്യങ്ങളുടെ നാട്ടില്‍ ഇനി വായനാവിപ്ലവം; ജൂലൈ 28 മുതല്‍ കണ്ണൂരില്‍ ഡി.സി മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു

വായനക്കാര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരവുമായി ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ആരംഭിക്കുന്നു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് പത്ത് വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് ഡി.സി മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള ഒരപൂര്‍വ്വ അവസരം കൂടിയാണിത്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് പത്തിന് പുസ്തകമേള സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക: 9946108455

Comments are closed.