ഡി സി കാര്‍ണിവലിന് തുടക്കമായി

karvivalഎറണാകുളത്തിന് പുസ്തകങ്ങളുടെ വിരുന്ന് സമ്മാനിച്ചുകൊണ്ട് ഡി സി കാര്‍ണിവലും ബുക്‌ഫെയറിനും തുടക്കമായി. കാക്കനാട്, ഇന്‍ഫോ പാര്‍ക്ക് ക്യാമ്പസിലെ കാര്‍ണിവല്‍ കോര്‍ട്ടിലാണ് പുസ്തകപെരുമഴയുമായി ഡി സി പുസ്തകമേള ആരംഭിച്ചത്.

ഡിസംബര്‍ 9 വരെ നീളുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഇവിടെ ഒരുക്കിയിരക്കുന്നത്. ആകര്‍ഷകമായ വിലക്കുറവില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം എന്നതാണ് ഡി സി കാര്‍ണിവല്‍ ബുക്‌ഫെയറിന്റെ പ്രത്യേകത.

സമ്പൂര്‍ണ്ണ കൃതികള്‍, വിവിധതരം നിഘണ്ടുക്കള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരള സ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്.

Categories: GENERAL, LATEST EVENTS

Related Articles