ഡി സി ബുക്‌സ് വെബ് പോര്‍ട്ടല്‍ വായനയ്ക്കായ് സമര്‍പ്പിച്ചു
On 2 Nov, 2012 At 11:41 AM | Categorized As DC Book Fair Cochin 2012

Web Portalസാംസ്‌കാരിക വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഡി സി ബുക്‌സ് ആരംഭിച്ച വെബ്ബ് പോര്‍ട്ടല്‍ www.dcbooks.com ഹൈബി ഈഡന്‍ എം.എല്‍ .എ. ഉദ്ഘാടനം ചെയ്തു. കൊച്ചി മറൈന്‍ഡ്രൈവില്‍ ഡി സി അന്താരാഷ്ട്രപുസ്തകമേളയില്‍ വെച്ചായിരുന്നു പോര്‍ട്ടല്‍ കൈരളിയ്ക്കു സമര്‍പ്പിച്ചത്. ചടങ്ങില്‍ ഹൃദ്രോഗവിദഗ്ധന്‍ എം.എസ്.വല്യത്താന്‍ , പ്രൊഫ.എം.കെ.സാനു, ഡോ.സി.കെ.രാമചന്ദ്രന്‍ , ആര്‍ .ഹരിപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. സാംസ്‌കാരിക വാര്‍ത്തകള്‍ക്കുമാത്രമായുള്ള മലയാളത്തിലെ ആദ്യത്തെ വെബ് പോര്‍ട്ടലാണ് www.dcbooks.com സാഹിത്യ, സിനിമ, സംഗീതം, സംസ്‌കാരം, കല, സ്ത്രീ തുടങ്ങി വിവിധമേഖലകളിലുള്ള പുതിയ വാര്‍ത്തകള്‍ , പുസ്തകപരിചയങ്ങള്‍ , പുസ്തകവാര്‍ത്തകള്‍ ഡി സി ബുക്‌സ് വെബ് പോര്‍ട്ടലിലൂടെ ലഭ്യമാവും.

Displaying 1 Comments
Have Your Say
  1. it’s toooooo……good………..

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>8 + 8 =