ഡി സി ബുക്‌സ് മെഗാ ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചു

sale
stock-clearance ന്റെ ഭാഗമായി ഡി സി ബുക്‌സ് വാനയക്കാര്‍ക്കായ് ഒരുക്കിയ മെഗാ ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചു. മാര്‍ച്ച് 17ന് ആരംഭിച്ച ഡിസ്‌കൗണ്ട് സെയില്‍ തിരുവനന്തപുരം ഡി സി ബുക്‌സില്‍ മങ്ങാട് രത്‌നാകരനും തിരുവനന്തപുരം കറന്റ് ബുക്‌സില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ രാജ്‌മോഹനും ഉദ്ഘാടനം ചെയ്തു.

ഈ ഡിസ്‌കൗണ്ട് സെയിലിലൂടെ വായനക്കര്‍ക്ക് ഇംഗ്ലിഷ് മലയാളം പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കുന്നതാണ്. കേരളത്തിലെ എല്ലാ ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലും ഡി സി ക്രോസ് വേഡ് സ്‌റ്റോറിലും മെഗാ ഡിസ്‌കൗണ്ട് സെയില്‍ ഒരുക്കിയിട്ടുണ്ട്.

കൊല്ലം ഡി സി എക്‌സ്‌പ്ലോറില്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ആലപ്പുഴ കറന്റ് ബുക്‌സില്‍ രാജന്‍ ടി വി, തിരുവല്ല കറന്റ് ബുക്‌സില്‍ പ്രൊഫ. എ ടി ലത, തിരുവനന്തപുരം ഡി സി ക്രോസ് വേഡ് സ്‌റ്റോറില്‍ മങ്ങാട് രത്‌നാകരന്‍, കറന്റ് ബുക്‌സ് എംഡിസി ല്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ആര്‍ ചന്ദ്രമോഹന്‍, കോട്ടയം ഡി സി ബുക്‌സ് ഹെറിറ്റജ് ബുക്ക്‌ഷോപില്‍ പ്രോഫ. യേശുദാസ്, കഞ്ഞിക്കുഴി ഡി സി ബുക്‌സില്‍ പ്രൊഫ. ബാബുചെറിയാന്‍, തൊടുപുഴ കറന്റ് ബുക്‌സില്‍ രാജേന്ദ്രന്‍ പുത്തന്‍ശ്ശേരില്‍, മുവാറ്റുപുഴ ഡിസിബുക്‌സില്‍ ഇ അരവിന്ദന്‍, കോട്ടയം മാള്‍ ഓഫ് ജോയിയില്‍ ഡോ രാജഗോപാല്‍ കമ്മത്ത്, കോണ്‍വെന്റ് ജംഷ്‌നിലെ ഡി സി എക്‌സ്‌പ്ലോറില്‍ പി എഫ് മാത്യു, ന്യൂക്ലിയസ് മാള്ിലെ ഡി സി ബുക്‌സില്‍ ലതാ കമ്മത്ത്., ആലുവ കറന്റ് ബുക്‌സില്‍ വേണുവി ദേശം, ഇരങ്ങാലക്കുട കറന്റ് ബുക്‌സില്‍ ഡോ നിരഞ്ജന്‍ കല്യാണി, ഡി സി ബുക്‌സ്‌ഷോപ് ടിസിആര്‍, കെ അരവിന്ദാക്ഷന്‍, കയിരളി tcr- ജോണ്‍സണ്‍ മാസ്റ്റര്‍, പാലക്കാട് ഡിസി ബുക്‌സില്‍ ടി ആര്‍ അജയന്‍, ശോഭ സിറ്റിയില്‍ ദീപ നിശാന്ത്. കോഴിക്കോട് കറന്റ് ബുക്‌സില്‍ ഫാ. ജോണ്‍ മണ്ണത്തറ, ഡി സി ബുക്‌സ് ഫോക്കസ് മാളില്‍ ജീവന്‍ ജോബ് തോമസ്, കല്‍പ്പറ്റ ഡി സി ബുക്‌സില്‍ ശകുന്തള ടീച്ചര്‍, ഡി സി ബുക്‌സ് കാപ്പിറ്റല്‍ മാളില്‍ താഹാമടായി, ഹൈലൈറ്റ് മാളിലെ ഡി സി ക്രോസ് വേഡ് സ്‌റ്റോറില്‍ ടി പി രാജീവന്‍ എന്നിവരും ഡിസ്‌കൗണ്ട് സെയില്‍ ഉദ്ഘാടനം ചെയ്തു.

മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഒരുമാസക്കാലമാണ് മെഗാ ഡിസ്‌കൗണ്ട് സെയില്‍ നടത്തുന്നത്. തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് മാത്രമാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതില്‍ നൂറുകണക്കിന് ഇംഗ്ലിഷ് മലയാളം ഫിക്ഷന്‍ നോണ്‍ഫിക്കഷന്‍ പുസ്തകങ്ങളും, ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ വരെ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി സി ബുക്‌സ് കസ്റ്റമര്‍കെയറുമായോ അതാത് ശാഖകളുമായോ ബന്ധപ്പെടുക.

Categories: LATEST EVENTS