തിരുവല്ലയില്‍ ഡി സി ബുക്‌സ് മെഗാബുക് ഫെയര്‍ ജൂലൈ 3 മുതല്‍

bookfair

തിരുവല്ലയിലെ പുസ്തകപ്രേമികള്‍ക്ക് വായനയുടെയും പുസ്തകങ്ങളുടെയും ഉത്സവം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക് ഫെയര്‍ വന്നെത്തുന്നു. ജൂലൈ 3 മുതല്‍ ആഗസ്റ്റ് 31 വരെ തിരുവല്ല ദീപാ ടവറിന് എതിര്‍വശത്തുള്ള സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലുള്ള കറന്റ് ബുക്‌സ് സ്‌റ്റോറിലാണ് പുസ്തകമേള.

ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖ പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഡി സി ബുക്‌സ് മെഗാ ബുക് ഫെയറില്‍ ഒരുക്കിയിട്ടുള്ളത്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങിയ എല്ലാത്തരം പുസ്തകങ്ങളും ഈ മേളയില്‍ ലഭ്യമാണ്.

വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ വായനക്കാര്‍ക്ക് ലഭിക്കുന്നത്. പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ വായനക്കാര്‍ക്ക് മേള സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- 994610 9653

Categories: LATEST EVENTS