DCBOOKS
Malayalam News Literature Website

വായനക്കാര്‍ക്ക് സുവര്‍ണാവസരം; ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജൂണ്‍ 18 മുതല്‍ ഓഗസ്റ്റ് 31 വരെ തിരുവല്ലയില്‍ ഡിസി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ നടത്തുന്നു. തിരുവല്ലയിലെ സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സില്‍ സംഘടിപ്പിക്കുന്ന മേളയില്‍ വായനക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടകൃതികള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.31-ന് മെഗാ ബുക്ക് ഫെയര്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 9946109653

Comments are closed.