തൃപ്പൂണ്ണിത്തുറയില്‍ ഡി സി ബുക്‌സ് പുസ്തകമേള ജനുവരി 13 മുതല്‍

book-fair-malayalamതൃപ്പൂണ്ണിത്തുറയില്‍ വായനയുടെ നറുവസന്തംപരത്തി ഡി സി ബുക്‌സ് പുസ്തകമേള സംഘടിപ്പിക്കുന്നു. തൃപ്പൂണ്ണിത്തുറ സ്റ്റാച്യു ജംങ്ഷന്‍ ലായം കൂത്തമ്പലത്തില്‍ ജനുവരി 13 മുതലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.

2016ലെ ഏറ്റവും കിച്ച പുസ്തകങ്ങടക്കം മലയാളത്തിലെയും ഇംഗീഷിലെയും എല്ലാ പ്രധാനപ്പെട്ട പ്രസാധകരുടെയും പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം ഒരുക്കിയിരിക്കുന്ന മേളയില്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. കൂടാതെ, വിശ്വസാഹിത്യകാരന്മാരുടെ അനശ്വരകഥകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസിക് കഥകള്‍ എന്ന ബൃഹദ് സമാഹാരത്തിന്റെ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് കൗണ്ടറും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സ്‌കൂള്‍ കോളജ് ലൈബ്രറിക്കായി പ്രത്യേക ഇളവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ നടക്കുന്ന മേള ജനുവരി 22വരെയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 9846285065 / 9946286131

Categories: LATEST EVENTS