അനന്തപുരിയിൽ ഡിസി ബുക്സ് മെഗാ പുസ്തകമേള ജൂൺ 30 മുതൽ

june-10-book-fare-malശ്രീപത്മനാഭന്റെ മണ്ണിൽ വായനയുടെ പൂക്കാലവുമായി ഡി സി ബുക്സ് മെഗാ പുസ്തകമേള. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജൂൺ 30 മുതൽ ജൂലായ് 16 വരെയാണ് മെഗാ പുസ്തകമേള ഒരുക്കിയിരിക്കുന്നത്.

മേളയില്‍ അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭ്യമാണ്. ഫികഷ്ന്‍, നോണ്‍-ഫികഷ്ന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ് തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും ലഭ്യമാണ്. കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍, ജ്യോതിഷ്മതി നൂറ്റാണ്ടുപഞ്ചാംഗം, പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരള സ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്.

പുസ്തകമേള കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങളും വായനക്കാര്‍ക്കായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ 50 % വരെ വിലക്കിഴിവില്‍ വാങ്ങാം എന്നുള്ളതാണ് മേളയുടെ മറ്റൊരു സവിശേഷത. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് മേള.

Categories: LATEST EVENTS