ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ ഡിസംബര്‍ 1 മുതല്‍ 10വരെ പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍ പുസ്തകങ്ങളുടെ വിരുന്നൊരുക്കി ഡിസി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഡിസംബര്‍ 1 മുതല്‍ 10വരെയാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ  വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ പുസ്തകങ്ങളാണ് പുസ്തകമേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഫിക്ഷന്‍ , നോണ്‍ഫിക്ഷന്‍ , പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍ , ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും വായനക്കാര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

ഇതിന് പുറമേ സമ്പൂര്‍ണ്ണ കൃതികള്‍, വിവിധതരം നിഘണ്ടുക്കള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരള സ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ മേളയില്‍ ലഭ്യമാണ്. മാത്രമല്ല ഇഷ്ടപുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം എന്നതാണ് മേളയുടെ പ്രത്യേകത. രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ പുസ്തകമേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 0469-2631596, 9946109653, 9946109647

Categories: LATEST EVENTS