50 ശതമാനം വരെ വിലക്കിഴിവുമായി ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍

dcbf

ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ വന്നെത്തുന്നു. മാര്‍ച്ച് 6ന് തൃശ്ശൂര്‍ പഴയനടക്കാവ് പാണ്ടിസമൂഹമഠം ഹാളിലാണ് പതിമൂന്ന് ദിവസം നീളുന്ന പുസ്തകമേള ആരംഭിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരക്കുന്നത്. ഫിക്ഷന്‍ , നോണ്‍ഫിക്ഷന്‍ , പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍ , ആത്മകഥ/ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും പുസ്തകചന്തയില്‍ വായനക്കാര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു.

ഇതിന് പുറമേ സമ്പൂര്‍ണ്ണ കൃതികള്‍, വിവിധതരം നിഘണ്ടുക്കള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരള സ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരം തന്നെ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്നതെ വായനാസമൂഹം ആവശ്യപ്പെടുന്ന വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ പുസ്തകങ്ങളാണ് പുസ്തകചന്തയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി പുസ്തകമേളയില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം 50 ശതമാനം വരെ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ലഭ്യമാകും. മാര്‍ച്ച് 18 ന് പുസ്തകമേള സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ; 0487- 2444322 /9946109669

Categories: LATEST EVENTS