DCBOOKS
Malayalam News Literature Website

പുസ്തകവിരുന്നൊരുക്കി അക്ഷരനഗരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 29 മുതല്‍

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 11 വരെ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ വായനക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന മേള ഒക്ടോബര്‍ 11-ന് സമാപിക്കും.

Comments are closed.