DCBOOKS
Malayalam News Literature Website

ആകര്‍ഷകമായ വിലക്കുറവുമായി കൊടുങ്ങല്ലൂരില്‍ ഡി സി പുസ്തകമേള

കൊടുങ്ങല്ലൂരിലെ വായനക്കാര്‍ക്ക് കൈനിറയെ പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കുകയാണ് ഡി സി ബുക്‌സ്. ജനുവരി 12 മുതല്‍ 21 വരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്‍വശമുള്ള വടക്കേനടയില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയിലാണ് ഈ സുവര്‍ണ്ണാവസരമൊരുക്കുന്നത്.

മലയാളത്തിന്റെ ശ്രേഷ്ഠകൃതികള്‍ മുതല്‍ പഴയതും പുതിയതുമായ എല്ലാ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. ഫിക്ഷന്‍ നാണ്‍ ഫിക്ഷന്‍, ശാസ്ത്രം, എന്നിവയും കുട്ടികള്‍ക്കുള്ള ഉപന്യാസങ്ങള്‍, പ്രസംഗങ്ങള്‍, മത്സരവിജയികള്‍, ചിത്രകഥാപുസ്തകങ്ങള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഇവിടെ നിന്നും 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. രാവിലെ 10 മുതല്‍ 8 വരെയാണ് മേള.

 

 

Comments are closed.