കണ്ണുരില്‍ ഡി സി ബുക്‌സ് മെഗാബുക്‌ഫെയര്‍

dc-bfതെയ്യങ്ങളുടെ നാട്ടില്‍ പുസ്തകങ്ങളുടെ പൂക്കാലമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ വന്നെത്തുന്നു. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 31 വരെ കണ്ണൂര്‍ (സൗത്ത് ബസാര്‍) ജി മാളിലാണ് പുസ്തകമേള.

കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസാധകരുടെ ബെസ്റ്റ്‌സെല്ലര്‍ പുസ്‌കതങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലിഷ് മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് മേളയില്‍ ഒരുക്കുന്നത്. മലയാളത്തിന്റെ ശ്രേഷ്ഠകൃതികള്‍ മുതല്‍ പഴയതും പുതിയതുമായ എല്ലാ പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. ഫിക്ഷന്‍ നാണ്‍ ഫിക്ഷന്‍, ശാസ്ത്രം, എന്നിവയും കുട്ടികള്‍ക്കുള്ള ഉപന്യാസങ്ങള്‍, പ്രസംഗങ്ങള്‍, മത്സരവിജയികള്‍, ചിത്രകഥാപുസ്തകങ്ങള്‍ തുടങ്ങി നിരവധി കളക്ഷനുമായി എത്തുന്ന മെഗാബുക്‌ഫെയറില്‍ 50 ശതമാനം വരെ വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്. രാവിലെ 10 മുതല്‍ 8 വരെയാണ് മേള.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 9946109678

Categories: LATEST EVENTS