DCBOOKS
Malayalam News Literature Website

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി.സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചു

പ്രവാസി മലയാളികള്‍ക്ക് പുസ്തക വിരുന്നൊരുക്കി ഡി.സി ബുക്‌സിന്റെ കേരളത്തിലാകമാനമുള്ള ശാഖകളില്‍ പുസ്തകോല്‍സവം ആരംഭിച്ചു. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഒപ്പം മികച്ച ഓഫറുകളും പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ മൂന്ന് ഐപാഡും Amazon Echo 5 ഉം ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കുന്നു.

ഡി.സി ബുക്‌സില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്കായി ആമസോണ്‍ പുതുതായി വിപണിയില്‍ അവതരിപ്പിച്ച Echo ഏറ്റവും മികച്ച ഓഫറില്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇതിന് പുറമെ പാര്‍ക്കര്‍ പേനയുടെ Insignia Shiny Chrome-ന് 500 രൂപയുടെ ഓഫറും ഈ മേളയില്‍ വായനക്കാര്‍ക്കായി ലഭിക്കുന്നു. ഇതിനു പുറമേ നിരവധി ക്യാഷ് ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ഫോക്കസ് മാളില്‍ എഴുത്തുകാരി ഡോ. ഷിംന അസീസ് എന്‍.ആര്‍.ഐ ഫെസ്റ്റ് ഉത്ഘാടനം ചെയ്യുന്നു
തലശ്ശേരി ഡിസി ബുക്‌സ് ശാഖയില്‍ എഴുത്തുകാരന്‍ വിനോയ് തോമസ് എന്‍.ആര്‍.ഐ ഫെസ്റ്റ് ഉത്ഘാടനം ചെയ്യുന്നു

കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി പ്രത്യേക കോര്‍ണറുകളും ശാഖകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. 499 രൂപയുടെ ഡിക്ഷ്ണറികള്‍ ഇപ്പോള്‍ 449 രൂപ ഓഫറില്‍ മേളയില്‍ ലഭ്യമാണ്. പ്രവാസികള്‍ക്ക് ഈ അവധിക്കാലം അവിസ്മരണീയമാക്കാന്‍ മുമ്പെങ്ങും ലഭ്യമാകാത്ത വിധത്തിലുള്ള ഓഫറുകളുമായാണ് ഡി.സി ബുക്‌സിന്റെ എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സാഹിത്യകാരന്‍ രഘുനാഥന്‍ കൊളത്തൂര്‍  എന്‍.ആര്‍.ഐ ഫെസ്റ്റ് ഉത്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ ന്യൂക്ലിയസ് മാളില്‍ എഴുത്തുകാരി ലതാലക്ഷ്മി എന്‍.ആര്‍.ഐ ഫെസ്റ്റ് ഉത്ഘാടനം ചെയ്യുന്നു

Comments are closed.