ഡി സി ബുക്‌സില്‍ ഫ്രീഡം ഷോപ്പിങ് ഓഫര്‍ ആഗസ്റ്റ് 11 മുതല്‍ 15 വരെ

FREEDOM-OFFER-mal2

രണ്ടു നൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യ പുലരിയിലേയ്ക്ക് മിഴിതുറന്നിട്ട് 70 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. രാജ്യമൊട്ടാകെ നടക്കുന്ന ആഘോഷങ്ങള്‍ക്കൊപ്പം ‘ഫ്രീഡം ഷോപ്പിങ്’ എന്ന വിസ്മയം ഒരുക്കി ഡി സി ബുക്‌സും അതില്‍ പങ്കാളികളാകുകയാണ്.

ആഗസ്റ്റ് 11 മുതല്‍ 15 വരെ നടക്കുന്ന ഫ്രീഡം ഷോപ്പിങിന്റെ ഭാഗമായി ഐ പാഡുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് പുസ്തകശാലകളില്‍ നിന്ന് 500 രൂപയ്ക്ക് മുകളില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും.

അടുത്ത 500 രൂപയുടെ പര്‍ച്ചേസിന് ഓരോ ഗിഫ്റ്റ് വൗച്ചറുകള്‍ redeem ചെയ്യാവുന്നതാണ് ( ഇത് നിബന്ധനകള്‍ക്കു വിധേയമാണ്‌). ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ അതാതു ശാഖകളില്‍ മാത്രമേ redeem ചെയ്യാന്‍ സാധിക്കുകയുള്ളു.

ഫ്രീഡം ഷോപ്പിങിനോടനുബന്ധിച്ച് ആഗസ്റ്റ് 13 -ാം തീയതിയും ഡി സി ബുക്‌സിന്റെ എല്ലാ ശാഖകളും പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 98461 33336/ 99464 00088

Categories: HIGHLIGHTS, LATEST EVENTS