DCBOOKS
Malayalam News Literature Website

തലയോലപ്പറമ്പില്‍ ഡി.സി ബുക്‌സ് പുസ്തകമേള ജൂലൈ ഒന്ന് മുതല്‍

കോട്ടയം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടേയും ബഷീര്‍ അമ്മമലയാള സാഹിത്യ കൂട്ടായ്മയുടേയും സഹകരണത്തോടെ ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേള ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്നു. തലയോലപ്പറമ്പിലെ ഗ്യാലക്‌സി സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള പുഴക്കരയില്‍ ബില്‍ഡിങ്ങിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ പത്ത് വരെയാണ് പുസ്തകമേള നടക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ജൂലൈ പത്തിന് പുസ്തകമേള സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9946109646

Comments are closed.