DCBOOKS
Malayalam News Literature Website

ഇരിങ്ങാലക്കുടയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജൂലൈ 19 മുതല്‍

ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന ഡി.സി മെഗാ ബുക്ക് ഫെയറിന് തുടക്കം കുറിക്കുന്നു. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 18 വരെ ഇരിങ്ങാലക്കുട കറന്റ് ബുക്‌സിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള ഒരപൂര്‍വ്വ അവസരമാണിത്. നിങ്ങളുടെ പ്രിയ പുസ്തകങ്ങള്‍ 50 ശതമാനം വരെ ഇളവില്‍ ലഭ്യമാകും.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 18ന് മെഗാ ബുക്ക് ഫെയര്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 9946109667

Comments are closed.