DCBOOKS
Malayalam News Literature Website

തൃപ്പൂണിത്തുറയില്‍ ഡി.സി ബുക്‌സ് പുസ്തകമേള ഒക്ടോബര്‍ 31 മുതല്‍

പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമൊരുക്കി തൃപ്പൂണിത്തുറയില്‍ ഡി.സി ബുക്‌സ് പുസ്തകമേള ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്നു. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലുള്ള ലായം കൂത്തമ്പലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 9 വരെ നീളുന്ന മേളയില്‍ പ്രിയവായനക്കാര്‍ക്ക് നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാം.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി.സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്.

പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. നവംബര്‍ 9ന് മേള സമാപിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിയ്‌ക്കേണ്ട നമ്പര്‍: 9946489397

Comments are closed.