DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ആലപ്പുഴ ശാഖയുടെ ഉദ്ഘാടനം വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നിര്‍വ്വഹിച്ചു

ആലപ്പുഴ: വായനക്കാരുടെ പ്രിയ പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി ഡി സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിച്ചു. ഏപ്രില്‍ 15ന് വിഷുദിനത്തില്‍ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. റേഡിയോ ജോക്കിയും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസ് ആദ്യവില്പന നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വായനക്കാരുടെ 500 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും 20 ശതമാനം ഡിസ്‌കൗണ്ട് ഇവിടെ നിന്ന് ലഭിക്കുന്നതാണ്.

Comments are closed.