DCBOOKS
Malayalam News Literature Website

ആലപ്പുഴയില്‍ ഡി സി പുസ്തകമേള ഫെബ്രുവരി 22 മുതല്‍

ദേശീയ-അന്തര്‍ദേശീയ തലത്തിലെ എല്ലാ പ്രധാന പ്രസാധകരുടേയും ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ആലപ്പുഴയില്‍ ഡി സി ബുക്‌സ് ബുക്ക് ഫെയര്‍ സംഘടിപ്പിക്കുകയാണ്. 2018 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 10 വരെ ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമാണ് പുസ്തകമേള ഒരുക്കുന്നത്.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, ബാലസാഹിത്യ പുസ്തകങ്ങള്‍, സെല്‍ഫ്‌ഹെല്‍പ്പ് പുസ്തകങ്ങള്‍ എന്നിങ്ങനെ വായനക്കാര്‍ എന്നും ആവശ്യപ്പെടുന്ന പുസ്തകങ്ങളുടെ മികച്ച ശ്രേണി പുസ്തകമേളയിലുണ്ടായിരിക്കും. ഇതിന് പുറമേ റഫറന്‍സ് പുസ്തകങ്ങള്‍, ഡിക്ഷ്ണറികള്‍, മത്സരപ്പരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ പതിനായിരക്കണക്കിന് പുസ്തകങ്ങളും മേളയില്‍ വായനക്കാരെ കാത്തിരിക്കുന്നുണ്ട്.

വായനക്കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാം എന്നുള്ളതാണ് മേളയുടെ മറ്റൊരു സവിശേഷത. രാവിലെ 10 മുതല്‍ രാത്രി 8 വരെ മേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9946109654.

Comments are closed.