DCBOOKS
Malayalam News Literature Website

വായനാവാരാഘോഷം; ഡി.സി ബുക്‌സ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു

വായനാവാരാഘോഷത്തിന്റെ ഭാഗമായി ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ സാംസ്‌കാരികവാര്‍ത്താചാനലായ dcbooks.com പുസ്തകാസ്വാദനമെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ ചെയ്യേണ്ടത് ഇത്രമാത്രം.

നിങ്ങള്‍ വായിച്ചതും ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചതുമായ ഒരു പുസ്തകത്തെക്കുറിച്ച് 800 വാക്കില്‍ കവിയാത്ത ആസ്വാദനക്കുറിപ്പ് എഴുതി ഞങ്ങള്‍ക്ക് അയച്ചുതരിക. തിരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ ഡി.സി ബുക്‌സിന്റെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. മലയാള സാഹിത്യത്തിലെ ഏത് വിഭാഗത്തില്‍പെട്ട പുസ്തകങ്ങളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ആസ്വാദനക്കുറിപ്പുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്.

വിലാസം: editorial@dcbooks.com

ആസ്വാദനക്കുറിപ്പുകള്‍ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 25

Comments are closed.