യാത്രകളെ പ്രണയിക്കുന്നവര്‍ക്കായി ഒരു സാംസ്‌കാരിക സന്ധ്യ

thalasseeriiii

വരൂ., നമുക്ക് ഒരുമിച്ചൊരു യാത്ര പോകാം…

ഹിമാലയ യാത്രാനുഭവങ്ങളും ആത്മീയചിന്തകളും പകരുന്ന സംഗീത സാന്ദ്രമായൊരു സായാഹ്നത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.. ആഗസ്റ്റ് 21 ന് വൈകിട്ട് 5ന് തലശ്ശേരി കറന്റ് ബുക്‌സിലാണ് യാത്രകളെ പ്രണയിക്കുന്നവര്‍ക്കായി ഒരു സാംസ്‌കാരിക സന്ധ്യ ഒരുക്കിയിരിക്കുന്നത്.

ഹിമാലയത്തിന്റെ വശ്യചാരുതപകരുന്ന സന്ധ്യയില്‍ ആത്മീയാചാര്യന്‍ നിത്യചൈതന്യ യതിയുടെ ശിഷ്യനും യാത്രികനും ആത്മീയപ്രഭാഷകനും എഴുത്തുകാരനുമായ ഷൗക്കത്ത് തന്റെ ഹിമാലയയാത്രാനുഭവം വായനക്കാരുമായി പങ്കുന്നു. തുടര്‍ന്ന് സൂഫി -ഗസല്‍ ഗായകന്‍ കബീര്‍ ഇബ്രാഹിം ഒരുക്കുന്ന ബജന്‍സും ഉണ്ടായിരിക്കും.

യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് എന്നും വിസ്മയം പകരുന്ന ഹിമായത്തിന്റെ കാണാകാഴ്ചകളിലേക്കും ആത്മീയനിര്‍വൃതിയിലേക്കും ദൃശ്യചാരുതയിലേക്കും കൊണ്ടെത്തിക്കുന്ന ഈ സംഗീതസാന്ദ്രസായാ്ത്തില്‍ പങ്കെടുക്കാം.

തലശ്ശേരി കറന്റ് ബുക്‌സില്‍ നടന്നുവരുന്ന ഡി സി ബുക്‌ഫെയറിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സാംസാകരിക കൂട്ടായാമയിലെ പരിപാടികള്‍ ഡി സി ബുക്‌സിന്റെ ഫേസ്ബുക് പേജില്‍ ലൈവായി കാണാന്‍..https://www.facebook.com/dcbooks/  ലിങ്കില്‍ ക്ലിക് ചെയ്യുക.

Categories: LATEST EVENTS