DCBOOKS
Malayalam News Literature Website

ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പത്തനംതിട്ടയില്‍ മാ‍ര്‍ച്ച് ഒന്നു മുതല്‍

വായനയുടെ നവ്യാനുഭവമൊരുക്കി, വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പത്തനംതിട്ടയില്‍ ആരംഭിക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ പത്തനംതിട്ട ടൗണ്‍ ഹാളിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. കൂടാതെ, മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 15-ന് ബുക്ക് ഫെയര്‍ സമാപിക്കും. പ്രിയവായനക്കാര്‍ക്ക് ഹൃദ്യമായ സ്വാഗതം.

Comments are closed.