DCBOOKS
Malayalam News Literature Website

വസന്തകുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

കല്‍പ്പറ്റ: പുല്‍വാമയിലെ അവന്തിപ്പുരയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി.വി.വസന്തകുമാറിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും.ഇന്നലെ ദില്ലിയില്‍ നിന്നും വിമാനമാര്‍ഗ്ഗം മുംബൈയിലെത്തിച്ച മൃതദേഹം അവിടെ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും.

സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതികശരീരം സ്വദേശമായ വയനാട്ടിലെ ലക്കിടിയിലേക്ക് കൊണ്ടുവരും. ലക്കിടി ഗവ. എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തൃക്കൈപറ്റ മുക്കംകുന്ന് സമുദായ ശ്മശാനത്തില്‍ വെച്ച് ഉച്ചതിരിഞ്ഞ് സംസ്ഥാന, സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.

Comments are closed.