അഴിമതി വച്ച് പൊറുപ്പിക്കില്ല : മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് കർശന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

pinarayi-1

മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലുമുള്ള അഴിമതികൾ വച്ച് പൊറുപ്പിക്കില്ലെന്നും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ യാതൊരു വിധത്തിലുള്ള പാരിതോഷികങ്ങളും സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. തൈക്കാട് ഗസ്റ് ഹൗസിൽ നടന്ന പേർസണൽ സ്റ്റാഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് അച്ചടക്ക മാർഗ്ഗരേഖകൾ മുഖ്യമന്ത്രി മുന്നോട്ടു വച്ചത്.

ഒരു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് മറ്റുവകുപ്പുകളിൽ ഇടപെടരുത് , രാഷ്ട്രീയാടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കരുത് , നിലപാടുകളിൽ വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ പ്രതിഫലിക്കരുത്. ന്യായമാണെങ്കിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ നിർവഹിച്ചു കൊടുക്കണം , പാരിതോഷികങ്ങൾ സ്വീകരിക്കരുത് , ഇടനിലക്കാരെ സൂക്ഷിക്കണം , ഓഫിസിൽ കൃത്യനിഷ്ഠ പാലിക്കണം. ഓഫിസിലില്ലാത്തപ്പോൾ എവിടെയാണെന്ന് അറിയിച്ചിരിക്കണം , സ്ഥലംമാറ്റത്തിൽ ഇടപെടാൻ അനുവദിക്കില്ല. ഇതിനായി പൊതുമാനദണ്ഡമുണ്ടാക്കും. ഇവയാണ് പുതിയ അച്ചടക്ക മാർഗ്ഗനിർദ്ദേശങ്ങൾ.

Categories: GENERAL, LATEST NEWS