DCBOOKS
Malayalam News Literature Website

സച്ചിദാനന്ദന്റെ പുതിയ കവിതാസമാഹാരം ‘സമുദ്രത്തിലേക്കു മാത്രമല്ല’ പ്രകാശിപ്പിച്ചു

ibf-books
സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘സമുദ്രത്തിലേക്കു മാത്രമല്ല’ പ്രകാശിപ്പിച്ചു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഡി സി പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍  സേതു, അഡ്വ.സെബാസ്റ്റ്യന്‍പോള്‍, ബാര ഭാസ്‌കരന്‍, സുധീഷ് കൊട്ടേമ്പ്രം,  സച്ചിദാനന്ദന്‍, രവി ഡി സി എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം വായനക്കാര്‍ക്കായി സമര്‍പ്പിച്ചത്.

സ്ത്രീകളും ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും വിപ്ലവകാരികളും സ്വാതന്ത്ര്യകാംക്ഷികളായ എഴുത്തുകാരും കലാകാരന്മാരും അന്യവത്കരണത്തിനും അക്രമങ്ങള്‍ക്കും വിധേയമാകുന്ന ഇന്ത്യയുടെ ഇരുണ്ടകാലത്തിന്റെ ഉത്കണ്ഠകള്‍ പങ്കുവെയ്ക്കുന്ന കവിതകളാണ് ‘സമുദ്രങ്ങള്‍ക്കു മാത്രമല്ല’. കൂടാതെ സച്ചിദാനന്ദന്റെ യാത്രാകവിതകളും ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളുന്നു.

പുസ്തകമേളയില്‍ 31 ന് വൈകിട്ട് 5.30 ന്  മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സിറും കവിയുമായ കെ. ജയകുമാര്‍ എഴുതിയ ‘നില്പുമരങ്ങള്‍’, കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഉപ്പ’, സെബാസ്റ്റ്യന്‍ എഴുതിയ ‘അറ്റുപോകാത്തവര്‍’ എന്നീ കവിതാപുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. കെ. ജയകുമാര്‍, മ്യൂസ് മേരി ജോര്‍ജ്, സെബാസ്റ്റ്യന്‍കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

Comments are closed.