മധുരം മധുരം കോക്കനട്ട് ബോള്‍സ്

coconutനോയമ്പ് കാലമല്ലേ.. നോണ്‍ വെജ് ഐറ്റംസേ ഇല്ല. അപ്പൊ പിന്നെ ഒരു സ്‌പെഷ്യല്‍ മധുര പലഹാരം ഉണ്ടാക്കാം , കോക്കനട്ട് ബോള്‍സ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തേങ്ങാപ്പീര കൊണ്ടുണ്ടാക്കുന്ന ഈ വിഭവം രുചികരമാണെന്നു മാത്രമല്ല കാണാനും മനോഹരമാണ്.

കോക്കനട്ട് ബോള്‍സ് ചേരുവകള്‍.

  • തേങ്ങാ ചിരണ്ടിയത് 4 കപ്പ്
  • കണ്ടെന്‍സ്ഡ് മില്‍ക് ഒരു ടിന്‍
  • പാല്‍പ്പൊടി അര കപ്പ്
  • നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
  • ഏലക്ക പൊടിച്ചത് അര ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ചു ചൂടാകുമ്പോള്‍ തേങ്ങാ ഇട്ടു രണ്ടോ മൂന്നോ മിനിട്ടു ചെറുതീയില്‍ വഴറ്റുക.ഇതിലേക്ക് കണ്ടെന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ക്കുക. കുറച്ചു നേരം കൂടി തുടര്‍ച്ചയായി ഇളക്കിക്കൊണ്ട് ചെറുതീയില്‍ വയ്ക്കുക. പാത്രത്തിന്റെ വശങ്ങളിലേക്ക് മിശ്രിതം ഒട്ടാന്‍ തുടങ്ങുമ്പോള്‍ ഏലക്കാപ്പൊടി ചേര്‍ത്തിളക്കി തീയ്യില്‍ നിന്ന് വാങ്ങി ചൂടാറാന്‍ വക്കുക.
കൈയില്‍ കുറച്ചു നെയ്യ് പുരട്ടി ഇവയെ ചെറിയ ബോളുകളാക്കിയതിനു ശേഷം തേങ്ങാപ്പീരയില്‍ ഇട്ടു ഉരുട്ടുക. ഇങ്ങനെ മുഴുവനും ബോളാക്കിക്കഴിഞ്ഞാല്‍ വായു കടക്കാത്ത പത്രങ്ങളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഫ്രിഡ്ജില്‍ വക്കുന്നില്ലെങ്കില്‍ രണ്ടു മൂന്ന് ദിവസിത്തിനകം കോക്കനട്ട് ബോള്‍സ് ഉപയോഗിച്ചു തീര്‍ക്കണം.

Categories: COOKERY