DCBOOKS
Malayalam News Literature Website

കേരള സാഹിത്യോത്സവത്തിന് തിരശ്ശീല വീണു


കലയും സംസ്‌കാരവും കൂടിച്ചേര്‍ന്ന നാലുപകലുകള്‍ക്ക് തിരശ്ശീല വീണു. കോഴിക്കോടിന്റ മണ്ണില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം 11-02-2018 ന് വൈകുന്നേരം നടന്നു.

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മീഡിയ അവാര്‍ഡ് വിതരണം ചെയ്തു.  കെ.ജി ശങ്കരപ്പിള്ള, ബീനാ പോള്‍, യു.വി ജോസ് ഐ.എ.എസ്, സുഭാഷ് ടി.വി, ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, വിനോദ് നമ്പ്യാര്‍, അജിത് നായര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, കെ.വി ശശി, നന്ദന സെന്‍, എ.വി ഹസീന, ഷാദില്‍ കെ.എം, ഒ. അക്ഷയ്കുമാര്‍ സംബന്ധിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്‍ 2019 കെ.എല്‍.എഫ് പ്രഖ്യാപനം നടത്തി. എ.കെ അബ്ദുല്‍ ഹകീം സ്വാഗതവും രവി ഡി.സി നന്ദിയും പറഞ്ഞു.

ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലല്‍-2019 ന്റെ തീയതിയും ലോഗോയും പ്രകാശനം ചെയ്തു. ജനുവരി 10,11,12,13 തീയ്യതികളിലാണ് നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്.

ഡിസി കിഴക്കമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തിയത്.

Comments are closed.