നിങ്ങള്‍ക്കും സിവില്‍ സര്‍വ്വീസ് സ്വന്തമാക്കാം

civil

രാജ്യത്ത് ഏറെ തിളക്കമാര്‍ന്ന തൊഴില്‍ മേഖലയാണ് സിവില്‍ സര്‍വ്വീസസ് ഉറപ്പു വരുത്തുന്നത്. ഏറെ കടമ്പകളുണ്ടെങ്കിലും ചിട്ടയായ പഠനത്തിലൂടെ ചെന്നെത്താവുന്ന മേഖലയാണിത്. സ്ഥായിയായ ജോലി, വരുമാനം, ഗ്ലാമര്‍ എന്നിവ സിവില്‍ സര്‍വ്വീസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അധികാരം, വരുമാനം എന്നിവയോടൊപ്പം രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനും, ജനസേവനത്തിനും, ഗ്രാമീണവികസനത്തിനും ലക്ഷ്യമിടുന്ന തൊഴില്‍ മേഖലയാണ് സിവില്‍ സര്‍വ്വീസ് ലക്ഷ്യമിടുന്നത്.

ഐ.എ.എസ്, ഐ.പി.എസ്, ഐ.ആര്‍.എസ്. തുടങ്ങി 23 സര്‍വ്വീസുകളിലേക്കാണ് civil-serviceസിവില്‍സര്‍വ്വീസ് പരീക്ഷയിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഗ്രൂപ്പ് എ യില്‍ 18 ഉം, ഗ്രൂപ്പ് ബി യില്‍ 5 ഉം സര്‍വ്വീസുകളുണ്ട്. 21 നും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്ക് പരീക്ഷയെഴുതാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്ക് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. വികലാംഗര്‍ക്ക് പ്രായപരിധിയില്‍ 10 വര്‍ഷത്തെ ഇളവ് ലഭിക്കും.

how-toസിവില്‍ സര്‍വ്വീസ് പരീക്ഷക്ക് പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ തുടങ്ങി മൂന്ന് കടമ്പകളാണുള്ളത്. പ്രിലിമിനറിയില്‍ അടുത്തകാലത്തായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 3 മണിക്കൂര്‍ വീതമാണ് പരീക്ഷ. ഇന്റര്‍വ്യൂവില്‍ നിശ്ചയദാര്‍ഢ്യം, ആത്മാര്‍ത്ഥത, ആശയവിനിമയശേഷി എന്നിവ വിലയിരുത്തപ്പെടും. എല്ലാ വര്‍ഷവും മെയ് മാസത്തിലാണ് വിജ്ഞാപനമിറങ്ങുന്നത്. ആഗസ്റ്റില്‍ പ്രിലിമിനറി പരീക്ഷ civilനടക്കും. മെയിന്‍ പരീക്ഷ ഡിസംബറിലാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി എങ്ങനെ തയ്യാറെടുക്കാം എന്നതില്‍ തുടങ്ങി മികച്ച പഠനസഹായികള്‍വരെ ഡി സി ലൈഫ്, ഐ റാങ്ക് ഇംപ്രിന്റുകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവ കൃത്യമായി മനപ്പാഠമാക്കിയാല്‍ ആര്‍ക്കും സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം സ്വന്തമാക്കാവുന്നതേയുള്ളു. ഈ രംഗത്ത് മികച്ച നേട്ടം കൈവരിച്ചിട്ടുള്ള, അനുഭവജ്ഞാനമുള്ളവര്‍മുതല്‍ പുതുതലമുറയിലെ വിജയികള്‍വരെ തയ്യാറാക്കിയ പുസ്തകങ്ങളാണ് അവ.

ningalkumബി അശേക് ഐഎഎസ് തയ്യാറാക്കിയ How to Tackle Civil Service , ഡോ. ദിവ്യ എസ് എയ്യര്‍ എഡിറ്റ് ചെയ്ത PATHFINDER – CIVIL SERVICES MAIN EXAMINATIO, എം പി ലിപിന്‍രാജ് തയ്യാറാക്കിയ നിങ്ങള്‍ക്കും ജയിക്കാം സിവില്‍ സര്‍വ്വീസ്, ജ്യോതിസ് മോഹന്‍ എഴുതിയ സിവില്‍ സര്‍വ്വീസ് എങ്ങനെ മലയാളത്തില്‍ എഴുതാം, ഷിജി അലോകന്‍, അര്‍ജ്ജുന്‍ ആര്‍ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ദി ഹിസ്റ്ററി ഓഫ് ഇന്ത്യ , രമ്യ റോഷ്‌നി എഴുതിയ സിവില്‍ സര്‍വ്വീസ് പരീക്ഷ; എന്ത്/ എങ്ങനെ? തുടങ്ങിയ പുസ്തകങ്ങളാണ് path-finderഉത്തമപഠനസഹായിയായി തിരഞ്ഞെടുക്കാവുന്നവ. ഡി സി ലൈഫ് ഇംപ്രിന്റില്‍ തയ്യാറാക്കിയ ഇവ സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ക്കും സിവില്‍ സര്‍വ്വീസ് എഴുതിയെടുക്കണം എന്നാഗ്രിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഒരേപോലെ the-historyപ്രയോജനകരമാണ്.വാരിവലിച്ചുള്ള പഠനത്തെക്കാള്‍ ചിട്ടയോടെയുള്ള പഠനം മാത്രമേ ഈ രംഗത്ത് വിജയംവരിക്കാന്‍ സഹായിക്കുകയുള്ളു. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം,  പഠിച്ചവ എങ്ങനെ ഓര്‍ത്തിരിക്കാം എന്നീകാര്യങ്ങളും പരീക്ഷയുടെ ചിട്ടവട്ടങ്ങളും, അഭിമുഖത്തിനായുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെ ചെയ്യണം എന്നീ കാര്യങ്ങളെല്ലാം ഈ കൃതികളിലുണ്ട്. അവ സിവില്‍ സര്‍വ്വീസസ് എന്ന സ്വപ്‌നവുമായി നടക്കുന്നവര്‍ക്കുള്ള ഉത്തമവഴികാട്ടിയാണ്.

Categories: Editors' Picks, LITERATURE