DCBOOKS
Malayalam News Literature Website

സിനിമയുടെ സാമൂഹികവെളിപാടുകള്‍

ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന കലാരൂപവും മാധ്യമരൂപവുമാണ് സിനിമ. അതിനാല്‍ത്തന്നെ അതിന്റെ സാമൂഹികശാസ്ത്രവും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ അത്തരം പഠനങ്ങള്‍ മലയാളത്തില്‍ വിരളമാണ്. ഉള്ളവയില്‍ത്തന്നെ ഭൂരിപക്ഷവും ആശയകാലുഷ്യത്താല്‍ ക്ലിഷ്ടവുമാണ്.

ഈ പശ്ചാത്തലത്തിലാണ് എതിരന്‍ കതിരവന്റെ സിനിമയുടെ സാമൂഹികവെളിപാടുകള്‍ എന്ന ചലച്ചിത്രപഠനങ്ങള്‍ പ്രസക്തമാകുന്നത്. വ്യക്തവും സമൂഹതലസ്പര്‍ശിയുമായ കാഴ്ചപ്പാടുകളാല്‍ ലളിതവും ചിന്തോദ്ദീപകവുമായ ലേഖനങ്ങളാണ് അവ. ചലച്ചിത്രമെന്ന ആഖ്യാനരൂപത്തെ മുന്‍നിര്‍ത്തി പല മണ്ഡലങ്ങളിലേക്ക് പടര്‍ന്നേറുന്ന ചിന്തകളാണ് ഈ സമാഹാരത്തിന്‍ ഉള്ളത്.

ഭാര്‍ഗ്ഗവീ നിലയം, കറുത്തപക്ഷികള്‍, കുട്ടിസ്രാങ്ക്, ലീല മാതംഗലീല, എല്‍സമ്മ എന്ന ആണ്‍കുട്ടി, പ്രാഞ്ചിയേട്ടന്‍, ബാഹുബലി തുടങ്ങിയ സിനിമകളെമുന്‍നിര്‍ത്തിയുള്ള പഠനം, നിരാകര്‍ ഛായ, പാണ്ഡവപുരം എഴുത്തും വായനയും, നായകസങ്കല്‍പത്തെ തകര്‍ത്ത കുട്ടിക്കുപ്പായം തുടങ്ങിയ പഠനങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സിനിമയുടെ സാമൂഹികവെളിപാടുകള്‍ എന്ന ഈ പുസ്തകം സിനിമാ പഠിതാക്കള്‍ക്കും വായനക്കാര്‍ക്കും ഏറെ സഹായകരമാണ്.

Comments are closed.