DCBOOKS
Malayalam News Literature Website

സി.ഐ.ഐ- ഐ.ഡബ്ല്യു.എന്‍ കേരള കോണ്‍ക്ലേവ് മാര്‍ച്ച് 22-ന്

സ്ത്രീശാക്തീകരണവും വനിതകളുടെ ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന സി.ഐ.ഐ- ഐ.ഡബ്ല്യു.എന്‍ കേരള കോണ്‍ക്ലേവ് മാര്‍ച്ച് 22-ന്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഇന്ത്യന്‍ വുമണ്‍ നെറ്റ്‌വര്‍ക്ക്, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ഡി.സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ഐ.ഡബ്ല്യു.എന്നിന്റെ ചെയര്‍വുമണും ഫെഡറല്‍ ബാങ്ക് സി.ഒ.ഒയുമായ ശാലിനി വാര്യര്‍, ശിവപ്രിയ ബാലഗോപാല്‍( വൈസ് ചെയര്‍വുമണ്‍-ഐ.ഡബ്ല്യു.എന്‍), മീര ഹരിദാസ് (ഡയറക്ടര്‍, വെര്‍ക്‌നര്‍ ബിസിനസ് അസോസിയേറ്റ്‌സ്‌), ഡോ.അനുപമ ആര്‍.(ഡയറക്ടര്‍- പ്രാണ്‍ ഫെര്‍ട്ടിലിറ്റി ആന്റ് വെല്‍ഫെയര്‍ വുമണ്‍ സെന്റര്‍), നെല്‍ബിമോള്‍ നെല്‍സണ്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പ്രഭാഷകരായി എത്തുന്നു.

അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിനാണ് കോണ്‍ക്ലേവിന്റെ തീയതി പ്രഖ്യാപിച്ചത്. Path To Extraordinary Leadership Through Happiness എന്നതാണ് കോണ്‍ക്ലേവിന്റെ ആശയം.

Comments are closed.