DCBOOKS
Malayalam News Literature Website

ക്രിസ്തുമസ് ഹെല്‍ഡ് ടൂ റാന്‍സം

ആശയും ഗംഗയും ക്രിസ്സും രാകേഷും ആനും സ്‌കൂള്‍ അസംബ്ലിയില്‍വച്ച് തങ്ങളുടെ പുതിയ ടീച്ചറായ പൂമ മിസ്സിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ ഇനി ചില തമാശകളൊക്കെയുണ്ടാകും എന്നുറപ്പിച്ചു. എന്നാല്‍ ദിവസങ്ങള്‍ മുമ്പോട്ടുപോയപ്പോള്‍ ആ കുട്ടികള്‍ തങ്ങളുടെ പുതിയ അധ്യാപികയെയും അവരുടെ വ്യത്യസ്തമായ രീതികളെയും ഇഷ്ടപ്പെട്ടു. പൂമടീച്ചറുമായും അവരുടെ ക്ലാസ്സുകളുമായും പൊരുത്തപ്പെട്ടുവന്നപ്പോഴേക്കും ആ ടീച്ചറെ കാണാതായി.

കൂട്ടുകാരെല്ലാവരും വലിയ ധര്‍മ്മസങ്കടത്തിലകപ്പെട്ടു, ഇനി ടീച്ചറെ എങ്ങനെ കണ്ടെത്തും? അതിനുവേണ്ടിയുള്ള അവരുടെ പ്രയത്‌നങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ അവര്‍ ബാലയുമായി കണ്ടുമുട്ടി. അവനും ആ കൂട്ടുകാര്‍ക്കൊപ്പം കൂടുന്നു. ആറുപേരും ചേര്‍ന്ന് കാണാതായ ടീച്ചറിനുവേണ്ടിയുള്ള അന്വേഷണം തുടങ്ങി. അവസാനം ടീച്ചറിനെക്കണ്ടെത്തിയപ്പോഴേക്കാകട്ടെ മറ്റൊരു ദുരൂഹത അവരുടെ മുന്നിലെത്തി. സാന്തയെ കാണ്‍മാനില്ല!

ക്രിസ്മസ് അടുത്തെത്തി, സാന്തയെ കണ്ടെത്താന്‍ അധികസമയം ബാക്കിയില്ല. ആ കൂട്ടുകാര്‍ക്ക് സാന്തയെ കണ്ടെത്താനാകുമോ?

സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ച കഥകളുടെ പുസ്തകമാണ് നിമി കുര്യന്‍ രചിച്ച Christmas Held to Ransom. ആശ, ഗംഗ, ക്രിസ്, പൂമ ടീച്ചര്‍ തുടങ്ങിയവരുടെ കഥപറയുന്ന രസകരമായ അതിലുപരി ആകാംക്ഷവിതറുന്ന പുസ്തകമാണിത്. ഡി സി മാംഗോ ഇംപ്രിന്റിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ക്രിസ്തുമസിന് കൊച്ചുകൂട്ടുകാര്‍ക്ക് സമ്മാനമായി നല്‍കാവുന്ന പുസ്തകംകൂടിയാണിത്.

Comments are closed.