DCBOOKS
Malayalam News Literature Website

ഇ സന്തോഷ് കുമാറിന്റെ ‘ചിദംബരരഹസ്യം’

 

പുതുതലമുറക്കഥാകാരന്‍മാരിലെ പ്രധാനിയായ ഇ സന്തോഷ് കുമാറിന്റെ മൂന്ന് നോവലുകളുടെ സമാഹാരമാണ് ചിദംബരരഹസ്യം. ചിദംബര രഹസ്യം, മറ്റൊരു വേനല്‍, മുസോളിയം എന്നീ മൂന്ന് നോവലുകളാണ് ഇതിലുള്ളത്. സൂക്ഷ്മമായ എഴുത്തിലൂടെ സമകാലിക ലോകയാഥാര്‍ത്ഥ്യങ്ങളെകണ്ടെത്തുന്നവയാണ് ഈ മൂന്ന് രചനകളും.

കാലം മനുഷ്യനുമീതെ വരച്ചുചേര്‍ക്കുന്ന വിധിവൈപര്യങ്ങളുടെ വിവിധ മരണചിത്രങ്ങള്‍  നോവല്‍ ചൂണ്ടിക്കാട്ടുന്നു. 2014 ല്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ ചിദംബരരഹസ്യത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി,

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തും നോവലിസ്റ്റും ആണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഗാലപ്പോസ്, മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, ചാവുകളി, മൂന്നു വിരലുകള്‍, നീചവേദം, കഥകള്‍ഒരാള്‍ക്ക് എത്ര മണ്ണ് വേണം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാക്കുകള്‍, അന്ധകാരനഴി തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അന്ധകാരനഴി എന്ന നോവലിന് നൂറനാട് ഹനീഫ് പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

,

Comments are closed.