കെപിഎസി ലളിതയ്ക്ക് ചെറുകാട് അവാര്‍ഡ്
On 25 Oct, 2013 At 02:25 PM | Categorized As Awards, Literature

KPSC-lalitha
ചെറുകാട് അവാര്‍ഡ് നടി കെപിഎസി ലളിതയുടെ ‘കഥ തുടരും‘ എന്ന ആത്മകഥക്ക്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യകാരന്‍ ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെ സ്മരണയ്ക്കായി ചെറുകാട് ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

പ്രൊഫ. വി സുകുമാരന്‍ , അശോകന്‍ ചരുവില്‍, ഡോ കെ പി മോഹനന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. സ്ത്രീമനസ്സിന്റെ ആഴങ്ങളിലേക്കും പരപ്പുകളിലേക്കുമുള്ള തീര്‍ത്ഥയാത്രയാണ് കെ പി എ സി ലളിതയുടെ ആത്മകഥയെന്ന് ജൂറി വിലയിരുത്തി. ഒരു ജീവിതം ഒരുപാട് ജീവിതങ്ങളായി മാറുന്ന നാട്യജീവിതത്തിലെ ആകസ്മികതകള്‍ മനോഹരമായി വിവരിക്കുന്ന കെപിഎസി ലളിതയുടെ ‘കഥ തുടരും‘ ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായരുടേയും ഭാര്‍ഗവി അമ്മയുടെയും മകളായി katha-tudarumആലപ്പുഴയിലെ കായംകുളത്താണ് ജനിച്ചത്. ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യില്‍ ചേര്‍ന്നു.കെ പി എ സി യുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്.

ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. 1978ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായ കെ പി എ സി ലളിതയ്ക്ക് രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നവംബര്‍ പത്തിന് ചെറുകാട് ജന്മശതാബ്ദി ആഘോഷങ്ങളുടെ വേദിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. പെരിന്തല്‍മണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

Summary in English:

K. P. A. C Lalitha Wins Cherukad Award

Renowned Malayalam actress K. P.A. C Lalitha won the Cherukad Award bestowed by Cherukad Govinda Pisharadi Memorial Trust. Her autobiography Katha Thudarum bagged the award consists of Rs.10,000 and citation. C. P. I (M) state secretary Pinarayi Vijayan will give away the prize on November 10 at Higher Secondary School open auditorium, Perinthalmanna.  The jury panel included Pro. V. Sukumaran, Ashokan Charuvil and Dr. K. P. Mohanan. The award-winning book is published by DC Books.  Lalitha embarked into the world of acting through stage Plays at a tender age of 10 years. Geethayude Bali was her debut play. Koottukudumbam was her debut film, an adaptation of the stage play directed by Thoppil Bhasi. She won twice the National Award for best supporting actress.

 

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>5 + 3 =