DCBOOKS
Malayalam News Literature Website

ജനപ്രതിനിധിയാകണമെന്ന് മോഹിക്കുന്നത് പാപമാണോ? ചോദ്യമുയര്‍ത്തി ചെറിയാന്‍ ഫിലിപ്പ്

ജനപ്രതിനിധിയാകണമെന്ന് മോഹിക്കുന്നത് പാപമാണോ എന്ന ചോദ്യവുമായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. അരനൂറ്റാണ്ടിലേറെ ജനമധ്യത്തില്‍ നിന്ന ഞാന്‍ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്ന് മോഹിച്ചാല്‍ അത് മഹാപാപമാണോ എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചെറിയാന്‍ ഫിലിപ്പ് ചോദിക്കുന്നു.

രാജ്യസഭാ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയില്‍ എല്‍ഡിഎഫിന് ലഭിച്ച രണ്ട് സീറ്റുകളില്‍ സിപിഐഎമ്മിന്റെ നോമിനിയായി ചെറിയാന്‍ ഫിലിപ്പിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത് എളമരം കരീമിനെയായിരുന്നു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി തീരുമാനം വന്നതിന് പിന്നാലെയായിരുന്നു ഫെയ്‌സ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം.

Comments are closed.