കുഞ്ഞു ഗായികയുടെ അടുത്ത ഗാനവും സൂപ്പര്‍ഹിറ്റ്

cheeraമഞ്ഞള്‍ പ്രസാദം പാടി…മലയാളത്തിന്റെ വാനമ്പാടിയുടെയും ജനലക്ഷങ്ങളുടെയും മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയുടെ അടുത്ത ഗാനവും ഹിറ്റ്. ധനം എന്ന സിനിമയിലെ ചീര പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ എന്ന ഗാനമാണ് ഇത്തവണ സ്വയം താളമടിച്ച് ഈ സുന്ദരിക്കുട്ടി പാടുന്നത്.

മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ഇരുപതിനായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ടുമുണ്ട്. ചിലര്‍ കുട്ടിയുടെ പേര് രുക്മിണിയെന്നാണെന്നും പുന്നപ്ര സ്വദേശികളായ ഡോ. സന്തോഷിന്റെയും ഡോ. താരയുടെയും മകളാണിതെന്ന വിവരവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. എന്താലായും ഈ കൊച്ചുമിടിക്കി സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

നേരത്തെ കെ എസ് ചിത്ര പാടിയ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഹിറ്റ് ഗാനം പാടിയത് ഏറെ ശ്രദ്ധിക്കപ്പെടുകയും ആ വീഡിയോ കെ എസ് ചിത്ര തന്റെ ഫേസ്ബുക്‌പേജില്‍ പോസ്റ്റ്‌ചെയ്യുകയും ചയ്തിരുന്നു.

കുഞ്ഞുമിടുക്കിയുടെ ഗാനം കേള്‍ക്കാം

Categories: GENERAL, MUSIC